മലപ്പുറം ജില്ലാ പഞ്ചായത്ത് സംഘടിപ്പിച്ച ബ്രീത് ഈസി ചലഞ്ചിന്റെ ഭാഗമായി ജി എം എച് എസ് എസ് സി യൂ ക്യാമ്പസ്സിലെ എൻ എസ് എസ് യൂണിറ്റ് പിരിച്ചെടുത്ത 44,000 രൂപ ബഹു: പ്രിൻസിപ്പൽ റോയിച്ചൻ ഡൊമനിക് ബഹു: ജില്ലാ പഞ്ചായത്ത് അംഗം ശ്രീമതി ജമീല ആലിപ്പറ്റ മുഖേന ജില്ലാ പഞ്ചായത്തിന് കൈമാറി.
ലോക് ഡൌൺ പ്രതിസന്ധിയിൽ ബുദ്ധിമുട്ടുന്ന സ്കൂൾ ഹയർ സെക്കന്ററി വിഭാഗത്തിലെ തെരഞ്ഞെടുക്കപ്പെട്ട കുട്ടികൾക്ക് സി യൂ ക്യാമ്പസ് എൻ എൻ എസ് എസ് യൂണിറ്റ് ഒരു മാസത്തേക്ക് മൊബൈൽ ഡാറ്റ റീചാർജ് ചെയ്ത് നൽകി.
'പരിസ്ഥിതി സംരക്ഷണ സന്ദേശം'
പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി എൻ എസ് എസ് വോളന്റിയർമാർ വൃക്ഷ തൈകൾ കൈമാറുന്നു.
GMHSS CU CAMPUS - ൽ NSS volunteers - നായ് നടന്ന *"പച്ചിലയിലുണ്ട് പ്രതിവിധി "* എന്ന 1 മണിക്കൂർ നീണ്ടുനിന്ന orientation programme DR DEEPTHY ടീച്ചർ അതിമനോഹരമായ് അവതരിപ്പിച്ചു . നമ്മുടെ ചുറ്റുമുള്ള പച്ചിലകളുടെ ഔഷധ ഗുണമേന്മയെ പറ്റിയും , അവയുടെ വംശനാശത്തെ പറ്റിയും , അവയെ എങ്ങനെ സംരക്ഷിക്കാം....... എന്നിങ്ങനെയുമുള്ള വിഷയങ്ങളെ ചൂണ്ടിക്കാണിച്ചു കൊണ്ടായിരുന്നു അവതരണം.
ലോക മനുഷ്യാവകാശ ദിനത്തോടനുബന്ധിച്ച് NSS volunteers ആയ Amna Fathima (S2A) , Amrutha KM (S2B) , Athulya (S2A) , Vrenda (C2A) , Neha (C2A) , Drishya (H2) , Sreya (C2B) എന്നിവർ പോസ്റ്ററുകൾ നിർമ്മിച്ച് നോട്ടീസ് ബോർഡിൽ പ്രദർശിപ്പിക്കുകയും കുട്ടികൾക്ക് ആശംസാ കാർഡുകൾ നൽകുകയും ചെയ്തു. എല്ലാ ക്ലാസിലെയും കുട്ടികൾക്ക് ബോധവൽക്കരണവും നൽകി. എല്ലാ ക്ലാസ്സിലും ക്വിസ് മത്സരം സംഘടിപ്പിക്കുകയും മൽസര വിജയികൾക്ക് മിഠായി നൽകുകയും ചെയ്തു.